Blogger Widgets

ലൈഫ് ??

ജിതിന്‍ ചേമ്പില്‍

ഇതെന്തൂട്ട് ലൈഫാ ??
ദിവസോം നേരം വെളുക്കണ്
മ്മള് തോന്നുമ്പോ എനീക്കണ്
ഫുഡ് എപ്പഴും റെഡിയാ
ചെന്നിരുന്നു തിന്നാല്‍ മതി..
ന്നിട്ടും ലൈഫൊരു രസല്യ.

ക്ലബ്ബില്‍ പോയാ
ബോറടി മാറുംന്നു വെച്ചിട്ടാ
അങ്ങട് പോയെ
അന്ത്യവോളം ചീട്ടു കളിച്ചിട്ടും
ബോറടി മാറീല്യാ
ഇതെന്തൂട്ട് ലൈഫാ..

കോണ്ടിനെന്റല്‍ ല് ബാറില്‍ ചെന്ന്
രണ്ടെണ്ണം വിട്ടാല്‍
ബോറടി മാറുംന്നു കരുതീട്ട്
അങ്ങട്  പോയി
പാതിര വരെ ഇരുന്നടിച്ചിട്ടും
ഒരു രസോല്യ
ഇതാ ലൈഫ് ??

ഫുഡ് ഫെസ്റ്റ് ണ്ട്ന്നു പറഞ്ഞു കേട്ടു
അങ്ങടാ പോയി
കൊറേ ജാതി ഫുഡോള്
ഒരു രുചീല്യ
ഇതാ ഫുഡ്?

ഈ ചേരീലോക്കെള്ള പിള്ളേര്
പൊറോട്ട കഷ്ണോക്കെ
എന്തൂട്ട് ടേയ്സ്റ്റ് ലാ തിന്നണേ..
ഇക്കണ്ട കാശുള്ള
മ്മക്കില്ലാത്ത  ടേയ്സ്റ്റ്
ഇവര്‍ക്ക് എവിടുന്നാവോ?
ഇതാ പറയണേ
ഇതെന്തൂട്ട് ലൈഫാ ?

ടൌണിലെ കൊമ്പന്മാര്‍ക്ക്
കിട്ടാത്ത ഐറ്റങ്ങള്
മ്മള് ഡീലാക്കീട്ടുള്ളതാ
ന്നിട്ടും കൃഷ്നെട്ടനോക്കെ പറയാനാ
ദാമ്പത്യ സുഖോം രസങ്ങളും
മ്മക്ക് മാത്രം കിട്ടണില്യ
ഇതെന്തൂട്ട് ലൈഫാ ?

പെട്രോള്നു വില കൂടി
ഫീസ്‌ കൂട്ടിന്നൊക്കെ
പറഞ്ഞു  സമരണ്ടാക്കി
പോലീസ്ന്റെ അടി വാങ്ങണ
പിള്ളേര് വരെ പറയണത്
ഇപ്പോഴാ ലൈഫ് ന് ഒരു
അര്‍ഥം രസോം ഓക്കെ ഉണ്ടാവണേന്നാ

എമ്മല്ലേം എസ്പീം മന്ത്രീമോക്കെ
മ്മടെ വീട്ടില്‍ക്ക്‌ വരും
മ്മള് പറയണതാ ചെയ്യും
ന്നിട്ടും ..ഇപ്പറയണ രസം
മ്മക്ക് മാത്രമില്ല
ഇതെന്തൂട്ട് ലൈഫണ്?

മ്മടെ വണ്ടി  ബീയേംഡബ്ലിയു ആണ്
ന്നാലും ടൌണിലെ രൌണ്ടിലോക്കെ
പിള്ളേര് കമ്പനിയടിച്ചു നടക്കുമ്പോ
കാണണ രസം
മ്മടെ വണ്ടീല്
മ്മക്ക് കിട്ടണില്ല..
ഇതെന്തൂട്ട് ലൈഫാ ലൈഫ്?

ഓട്ടോക്കാരന്‍ രാജു
മ്മടെന്നു കാശ് വാങ്ങീട്ടാ
ഈ ഓണത്തിന് സാധനങ്ങള്‍ വാങ്ങാന്‍
കാശ് തെകച്ചത്

ഇമ്മനുവല്‍ന്നും കല്യാണീന്നുമൊക്കെ
കേട്ടു കെട്ടായിട്ടാ മ്മള് തുണികള് വാങ്ങണേ
ന്നാലും അവന്റെം അവന്റെ വീട്ടിലേം
സന്തോഷം മ്മക്കില്യ
ഇതെന്തൂട്ട് ലൈഫണ് ഇഷ്ടാ..

ദിപ്പോ മ്മക്ക് മാത്രം
ലൈഫ്നു രസോല്യ
വല്യ സന്തോഷോല്യ

ന്നാലും ദെന്തൂട്ട ഈ
ലൈഫ് ????
Malayalam Poet | illustration : sharon rani | about